Latest News
Loading...

കൊടിത്തോപ്പ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി



മേലുകാവ് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 315000 രൂപയും ഉൾപ്പെടെ 3315000 രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കൊടിത്തോപ്പ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു 


.ചടങ്ങിൽ ഡെൻസി ബിജു, അനുരാഗ് കെ ആർ എന്നിവർ സന്നിഹിതരായിരുന്നു. അഞ്ചുവർഷമായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി നിരവധി കടമ്പകൾ കടന്നാണ് യാഥാർത്ഥ്യമാക്കിയത്. വലിയ കുടിവെള്ള പ്രതിസന്ധി ഉണ്ടായിരുന്ന മേഖലയിൽ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി പദ്ധതി മാറും


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments