പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യുദാ ശ്ലീഹായുടെ നെവേന തിരുനാളിന് കൊടിയേറി. റവ. ഡോ. ജോസ് കാക്കല്ലിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് റവ.ഫാ.ബിജു കുന്നക്കാട്ടിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ വികുർബാനയും, നൊവേനയും നടന്നു. എല്ലാ ദിവസവും രാവിലെ 5.30 7 , 10, 12 ഉച്ചകഴിഞ്ഞു 3 5 രാത്രി 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബ്ബാന നടക്കും.
വൈകിട്ട് ജപമാലയും ഉണ്ടായിരിക്കും ഒക്ടോബർ 26 ന് ബിഷപ് മാർ ജോസഫ് കല്ലാങ്ങാട്ട് തിരുസ്വരൂപ പ്രതിഷ്ഠ നിർവ്വഹിക്കും. പ്രധാനതിരുനാൾ ദിനമായ ഒക്ടോബർ 28 ന് രാവിലെ നെയ്യ നേർച്ച വെഞ്ചരിപ്പ് നടക്കും. രാവിലെ 10 ന് മാർ ജോസഫ് കല്ലറങ്ങാട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേ ശം നൽകും തുടർന്ന് തിരുനാൾ പ്രദക്ഷിണവും നടക്കം വികാരി ഫാദർ തോമസ് പുന്നത്താനത്ത്, ഫാദർ മാത്യു വെണ്ണായി പ്പള്ളി, ഫാദർ സെബസ്റ്റ്യൻ ആലപ്പാട്ടു കുന്നേൽ കൈക്കാരന്മാർ തുടങ്ങിയവർ നേതൃത്വം നൽകും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments