Latest News
Loading...

തേനീച്ച കർഷകർക്കായി പരിശീലന പരിപാടി



ഭൂമികയുടെ നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തേനീച്ച കർഷകർക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 31 ന് നടക്കും . തേനീച്ച കോളനികളുടെ വിഭജനവും തേനീച്ച വളർത്തൽ അടിസ്ഥാന പാഠങ്ങളുമാണ് വിഷയം. തേനീച്ച കർഷകരെയും കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവരെയും ഉൾപ്പെടുത്തി നടത്തുന്ന പരിപാടിയിൽ ഹോർട്ടികോർപ്പിൻ്റെ മുൻ പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയൽ ക്ലാസ്സ് നയിക്കും. 


തേനീച്ച കൃഷിയിൽ ഒരു വർഷം ദൈർഘ്യമുള്ള പാഠ്യപദ്ധതിയും ഇതോടൊപ്പം ഭൂമിക പൂന്തേൻ സംഘം തയ്യാറാക്കിയിട്ടുണ്ട്. കോഴ്സിൻ്റെ ഉത്ഘാടനവും ഇതോടൊപ്പം നടക്കും. പൂന്തേൻ സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ. ഇ. എസ്സ്. കണ്ണൻ, ഭൂമിക പ്രസിഡൻ്റ് കെ.ഇ. ക്ലമൻ്റ്, കോഴ്സ് കോർഡിനേറ്റർ നോബിൾ മടിയ്ക്കാങ്കൽ എന്നിവർ നേതൃത്വം നൽകും. ഫോൺ : 9496721497


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments