Latest News
Loading...

കോൺഗ്രസ് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.



കേരളത്തിലെ വിശ്വാസി സമൂഹത്തെയും കേരള മനസ്സാക്ഷിയും ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ശബരിമലയിലെ സ്വർണപ്പാളികളുമായി ബന്ധപ്പെട്ട കോടികളുടെ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്, തട്ടിപ്പിനു കൂട്ടുനിന്ന ദേവസ്വം മന്ത്രി  വി എൻ വാസവനും  തിരുവിതാംകൂർ ദേവസ്വം ബോർഡ്  പ്രസിഡണ്ട്  പി. എസ്. പ്രശാന്തും രാജിവെക്കണമെന്നും സ്വർണപ്പാളി തട്ടിപ്പ് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിടനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ  നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. 


കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം തിടനാട് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് മണ്ഡലം  പ്രസിഡൻ്റ് റോയി തുരുത്തിയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം Dcc മെമ്പർ വർക്കിച്ചൻ വയംപോത്തനാൽ ഉദ്ഘാടനം ചെയ്തു. മുൻ DCC മെംബർ മോഹനകുമാർ കുമ്മണ്ണൂർ മുഖ്യപ്രഭാഷണം നടത്തി.


വർക്കി സ്കറിയ പൊട്ടംകുളം, ബിനോ മുളങ്ങാശ്ശേരി, ബേബിച്ചൻ പരവരാകത്ത്, ജോമോൻ മണ്ണൂർ, സന്തോഷ് ഇലഞ്ഞിമറ്റം, ജിമ്മി പരവരാകത്ത്, ബെന്നി കൊല്ലിയിൽ, സന്തോഷ് നടമാടത്ത്, കുര്യാച്ചൻ ചോങ്കര , ബിനോയി പുകപ്പുരപറമ്പിൽ, കുര്യൻ പുള്ളോലിൽ, ജോമി കിഴക്കേൽ, തോമസ് കൊണ്ടൂർ, ലിൻസൺ പാറയിൽ, സന്തോഷ് മറ്റത്തിൽ, ജോസ് തോട്ടുങ്കൽ, ഔസേപ്പച്ചൻ പൊട്ടനാനിയിൽ, ചന്ദ്രൻ കളരിക്കൽ, പോൾ വെട്ടുവയലിൽ, രാജു പാറയിൽ, ജോയി പേണ്ടാനത്ത്, ജിയോ വർക്കിച്ചൻവയം പോത്തനാൽ, സതീശൻ ചേലാപുരം, ബിജോയി വെട്ടുവയലിൽ, അലൻ പുല്ലാട്ട്, കുഞ്ഞ് പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments