Latest News
Loading...

ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങള്‍



 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണനിയോജക മണ്ഡല നിര്‍ണയം പൂര്‍ത്തിയായി. ശനിയാഴ്ച്ച കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നറുക്കെടുപ്പ് നടത്തിയത്. ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് കളക്ടറേറ്റില്‍ നടക്കും.




ബ്ലോക്കു പഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ  പട്ടിക ചുവടെ.(ബ്ലോക്ക് പഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, പേര്  എന്ന ക്രമത്തില്‍)

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 4-തീക്കോയി.
പട്ടികവര്‍ഗ സംവരണം: 13-പ്ലാശനാല്‍.
സ്ത്രീ സംവരണം: 3- തലനാട്,  6-പാതാമ്പുഴ, 8-പൂഞ്ഞാര്‍, 9- കൊണ്ടൂര്‍, 10-പിണ്ണാക്കനാട്, 11-തിടനാട്, 14-കളത്തൂക്കടവ്.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 3- മുളക്കുളം.
പട്ടികജാതി സംവരണം: 14- പൊതി.
സ്ത്രീ സംവരണം: 4- കീഴൂര്‍, 5- ഞീഴൂര്‍,7- മുട്ടുചിറ, 8-കടുത്തുരുത്തി, 10-മധുരവേലി, 13-ആപ്പാഞ്ചിറ.


ളാലം ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 14-വള്ളിച്ചിറ.
സ്ത്രീ സംവരണം: 2-കരൂര്‍, 4-നീലൂര്‍,  6- പ്രവിത്താനം, 7- ഭരണങ്ങാനം, 8- പൂവരണി, 9- പൈക, 11- ചേര്‍പ്പുങ്കല്‍.

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 7-വെമ്പള്ളി.
സ്ത്രീ സംവരണം: 1- വെളിയന്നൂര്‍, 2- പഴമല, 5- മരങ്ങാട്ടുപിള്ളി, 8- കാണക്കാരി, 10-മാഞ്ഞൂര്‍, 12- കുറവിലങ്ങാട്, 14-മോനിപ്പള്ളി.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 4- അതിരമ്പുഴ
സ്ത്രീ സംവരണം: 3- നീണ്ടൂര്‍, 5- യൂണിവേഴ്സിറ്റി, 6- മാന്നാനം, 7- കരിപ്പൂത്തട്ട്, 8- മെഡിക്കല്‍ കോളജ്,  9-കുടമാളൂര്‍, 12-തിരുവാര്‍പ്പ്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments