ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം പതിനൊന്നാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം നാളെ (ബുധൻ) നടത്തപ്പെടും. 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിലുള്ള അംഗൻവാടിയുടെ മുകൾ നിലയിൽ ഹാളും താഴെ വരാന്തയും ചുറ്റുമതിലുമാണ് പുതുതായി നിർമ്മിച്ചിരിക്കുന്നത്. .
രണ്ടര വർഷം മുമ്പാണ് ജില്ലാ പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് പുതിയ അംഗൻവാടി കെട്ടിടം നിർമ്മിച്ചത്. നാളെ രാവിലെ 11ന് ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളിൽ, പഞ്ചായത്ത് മെമ്പർ ജെസ്സി ജോസ് പ്രവിത്താനം പബ്ലിക് ലൈബ്രറി രക്ഷാധികാരി ആന്റണി പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments