Latest News
Loading...

സമുദായത്തെ അവഗണിച്ചാൽ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: മാർ റാഫേൽ തട്ടിൽ



പാല: ക്രൈസ്തവ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിക്കുന്നവരെ തിരഞ്ഞെടുപ്പുകളിൽ സമുദായവും അവഗണിക്കുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചു പറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് പാലായിൽ നൽകിയ ആവേശകരമായ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 സമുദായത്തോടും സമൂഹത്തോടും രാഷ്ട്രിയ കക്ഷികൾ കാണിക്കുന്ന അസാമാന്യമായ അനീതി തിരിച്ചറിയാനും പ്രതികരിക്കാനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തോടുള്ള അവഗണനയ്ക്ക് മറുപടി നൽകാനുളള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണ ശാലയാണ് അടുത്തു വരുന്നത്. ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ടുചെയ്യണമെന്ന് പറഞ്ഞ് സമ്മർദം ചെലുത്തുന്ന പതിവ് സഭയ്ക്ക് ഇല്ല. തങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കാത്ത രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയാനുയാനുള്ള ബുദ്ധി കത്തോലിക്കർക്ക് ഉണ്ടെന്നും മാർ തട്ടിൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഉയർത്തുന്ന വിഷയങ്ങൾ 50 ലക്ഷം വരുന്ന സിറോ മലബാർ സമുദായത്തിന്റെ പ്രശ്നങ്ങൾ ആണെന്നും അദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസിൻ്റെ നിലപാടിനൊപ്പം സഭ നില്ക്കും എന്ന് ഉറപ്പു നൽകുന്നു. 


ഈ മാസം പതിമൂന്നാം തീയതി കാസർകോട് നിന്ന് ആരംഭിച്ച ജാഥ വിവിധ രൂപതകളിലൂടെ കടന്ന് ഇന്ന് പാലാ രൂപതയിൽ എത്തി അരുവിത്തുറ, രാമപുരം ഫൊറോനകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയുടെ ഇന്നത്തെ പര്യടനം പാലാ കുരിശുപള്ളിയെ കവലയിൽ സമാപിച്ചു. കനത്ത മഴയെ അവഗണിച്ച് റാലിയായി പ്രവർത്തകർ കവലയിലേക്ക് എത്തുകയായിരുന്നു.



പാലാ രൂപത പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖപ്രഭാഷണവും ഫാ. ഫിലിപ്പ് കവിയിൽ മാർഗ നിർദ്ദേശ പ്രഭാഷണവും നടത്തി. മോൺ ജോസഫ് തടത്തിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ജോസ് കാക്കല്ലിൽ പ്രൊഫ. ഡോ. ജോസുകുട്ടി ഒഴുകയിൽ, ജോസ് വട്ടുകുളം, ടോണി പുഞ്ചകുന്നേൽ ശ്രീമതി ട്രീസ സെബാസ്റ്റ്യൻ, രാജേഷ് ജോൺ, ബെന്നി ആന്റണി,, ജോർജ് കോയിക്കൽ, മനു ജെ വാരപ്പള്ളി, ബിജു സെബാസ്റ്റ്യൻ,ശ്രീമതി ആൻസമ്മ സാബു, ജേക്കബ് മുണ്ടക്കൽ, ജോയി കണിപ്പറമ്പിൽ, രാജേഷ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments