Latest News
Loading...

ട്രാഫിക് നിയന്ത്രണം ഇനി സ്കൗട്ട് കുട്ടികളുടെ കരങ്ങളിൽ



തീക്കോയി സെൻ്റ്.മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ  സ്കൗട്ട് ക്ലബ് കുട്ടികൾ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു.. സ്കൂൾ പ്രവർത്തി ദിനങ്ങളിൽ തീക്കോയി പഞ്ചായത്ത് ജംഗ്ഷനിലെ തിരക്കേറിയ ട്രാഫിക് നിയന്ത്രണമാണ് സ്കൂളിലെ സ്കൗട്ട് കുട്ടികൾ ഏറ്റെടുത്തിരിക്കുന്നത്. ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം  പഞ്ചായത്ത്  ജംഗ്ഷനിൽ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .സി ജെയിംസ്  നിർവ്വഹിച്ചു.


 ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ്.ഐ.  ബിനോയ് തോമസ് ട്രാഫിക് ബോധവൽക്കരണം നടത്തി. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ.ജോമോൻ പോർക്കാട്ടിൽ, വാർഡ് മെമ്പർ  അമ്മിണി തോമസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് സ്കൂൾ ഹാളിൽ " കൗമാരം നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശ്രീ. ബിനോയ് തോമസ് ക്ലാസ് എടുത്തു. . ഹെഡ്മാസ്റ്റർ  ശ്രീ.ജോ സെബാസ്റ്റ്യൻ പരിപാടികൾക്ക് നേതൃത്വം നൽകി.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   





Post a Comment

0 Comments