Latest News
Loading...

മികച്ച കർഷകർക്കും കർഷക തൊഴിലാളിക്കുമുള്ള അവാർഡുകൾ വിതരണം ചെയ്യുമെന്ന് സഹകരണ കാർഷിക വികസനബാങ്ക് ഭാരവാഹികൾ



മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിൻറെ പ്രഥമ വൈസ് പ്രസിഡന്റ്റ് ആയിരുന്ന മുൻ ധനകാര്യ മന്ത്രി കെ. എം. മാണിയുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന താലൂക്കിലെ ഏറ്റവും മികച്ച കർഷകർക്കും കർഷക തൊഴിലാളിക്കുമുള്ള നാലാമത് അവാർഡുകൾ 26 വെള്ളിയാഴ്‌ച  നാലുമണിക്ക് പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. കെ. എം. മാണി അനുസ്‌മരണ പ്രഭാഷണവും മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും. മികച്ച കർഷക തൊഴിലാളിക്കുള്ള അവാർഡ്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, അംഗങ്ങളുടെ മക്കളിൽ നിന്നും പഠനത്തിൽ ഉന്നത നിലവാരം പുലർത്തി യവർക്കുള്ള അവാർഡുകൾ ജോസ് കെ. മാണി എംപിയും വിതരണം ചെയ്യും.ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിക്കും.



കുടിശ്ശികയില്ലാത്ത വായ്പ്‌പക്കാരിൽ നിന്നുമുള്ള അപേക്ഷകരെയാണ് അവാർഡുകൾക്ക് പരിഗണിച്ചത്. 2017, 2021 വർഷങ്ങളിൽ സംസ്ഥാന ഗവൺ മെൻ്റിൽ നിന്നും യുവകർഷക അവാർഡ് നേടിയ മാത്തുക്കുട്ടി ടോം സമ്മേളനത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും മുനിസിപ്പൽ ചെയർപേഴ്സൺ തോമസ് പീറ്റർ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, മുൻ പി എസ് സി മെമ്പർമാരായ പ്രൊഫ. ലോപ്പസ് മാത്യു. അഡ്വ വി റ്റി തോമസ്, വാർഡ് കൗൺസിലർ ബിജി ജോജോ, കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിൽ പ്രസിഡൻ്റ് സാജൻ തൊടുക, അർബൻ ബാങ്ക് പ്രസിഡന്റ് സിപി ചന്ദ്രൻ നായർ, കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് ശശിധരൻ നായർ, 


ബാങ്ക് വൈസ് പ്രസിഡൻ്റ് അഡ്വ. ബെറ്റി ഷാജു, മുൻ പ്രസിഡൻ്റ് കെ. പി. ജോസഫ് കുന്നത്തുപുരയിടം, സെക്രട്ടറി ജോപ്രസാദ് കുളിരാനി എന്നിവർ ആശംസകൾ അർപ്പിക്കും. പരിപാടികൾ വിശദീകരിച്ചു നടന്ന വാർത്താസമ്മേളനത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബെറ്റി ഷാജു, മുൻ പ്രസിഡന്റ് കെ പി ജോസഫ്, പെണ്ണമ്മ ജോസഫ്, ബെന്നി തെരുവത്ത്, ലതിക അജിത്ത്, ബാബു ടി ജി, സെക്രട്ടറി ജോ പ്രസാദ് കുളിരാനി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments