കോട്ടയം ജില്ലയിലെ നർകോട്ടിക് സെൽ സെൽഫ് ഡിഫൻസ് ടീം ഉം പാലാ ജനമൈത്രി പോലീസുംചേർന്ന് പാലാ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് പെൺ കുട്ടികൾക്ക് സ്വയം സുരക്ഷ ക്ലാസ് നടത്തി. സിവിൽ പോലീസ് ഓഫീസർ മാരായ പ്രസീത, രമ്യ എന്നിവർ ചേർന്ന് ആണ് ക്ലാസ് നയിച്ചത്. Si. സുരേഷ് കുമാർ ആശംസ പ്രസംഗം നടത്തി.പെൺകുട്ടികൾക്ക് സ്വയം സുരക്ഷ (Self-Defense) ക്ലാസുകൾ നടത്തി എന്നത് സമൂഹത്തിൻ്റെ സുരക്ഷാ ബോധം വർദ്ധിപ്പിക്കുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും സഹായകമാണ്.
.പെൺകുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവരെ അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവുകൾ കൈവരിക്കുകയുമെന്ന ലക്ഷ്യത്തോടെ സ്വയം സുരക്ഷ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. ക്ലാസിൽ സ്കൂളിലെപെൺകുട്ടികൾ സജീവമായി പങ്കെടുത്തു.പരിശീലക പ്രസീത, രമ്യ എന്നിവർ പെൺകുട്ടികൾക്ക് തിടുക്കമുള്ള പ്രതികരണ രീതി, ശാരീരിക സുരക്ഷാ സാങ്കേതികതകൾ, ബോധവത്കരണ ഉപദേശം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.
പരിശീലനത്തിന്റെ ഭാഗമായി, ഡെമോൻസ്ട്രേഷനുകൾ,
പ്രാക്ടിക്കൽ സെഷനുകൾ, നിയമപരമായ സഹായം തേടാനുള്ള മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments