Latest News
Loading...

ചിരിയോരം 2025 ഗാന്ധിജയന്തി ദിനത്തില്‍ ആര്‍ വി പാര്‍ക്കില്‍

 

ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ പാലാ ആര്‍വി  പാര്‍ക്ക്  കേന്ദ്രീകരിച്ച് രാവിലെ ആറ് മുതല്‍ ഒന്‍പത് വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, പാലാ മുന്‍സിപ്പാലിറ്റി, പാലാ മുനിസിപ്പല്‍ റിട്ടയര്‍ സ്റ്റാഫ് അസോസേഷ്യന്‍ (ആര്‍മി ) പാലാ ഈരാറ്റുപേട്ട ഏറ്റുമാനൂര്‍ റോട്ടറി ക്ലബ് അംഗങ്ങള്‍,  പൂഞ്ഞാര്‍ സെന്റ് ആന്റണി HSS NSS 'യൂണിറ്റ്, ടെന്‍സിങ് നേച്ചര്‍ ആന്റ അഡ്വഞ്ചര്‍ ക്ലബ് എന്നിവരുടെ പങ്കാളിത്തത്തിലാണ് ദിനാചരണം നടത്തപ്പെടുന്നത്. 



മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. നിഷ ജോസ് കെ മാണി കാന്‍സര്‍ അവയര്‍നസ് ക്ലാസ് നയിക്കും, വാട്ടര്‍ സ്‌പോര്‍ട്ട്‌സ് ഓപ്പറേറ്റര്‍ ബിനു പെരുമനയുംസംഘവും വാട്ടര്‍ റെസ്‌ക്യുമായ ബന്ധപ്പെട്ട പരിശീലനം നല്‍കും.  പരിപാടിയോട് അനുബന്ധിച്ച് മീനച്ചില്‍ നദി സംരക്ഷണ സമിതിയുടെ MRRM Meenachil River Rain Monitering Network  സംസ്ഥാന ദുരന്തനിവാരണ വകുപ്പ് KSDMA സഹകരിച്ച ജലനിരപ്പ് മുന്നറിയിപ്പ് സ്‌കെയില്‍ (  River Gauge ) പരിസരങ്ങളും, കുളിക്കടവും, വൃത്തിയാക്കി അവിടെയൊരു Solar light സ്ഥാപിക്കും കൂടാതെ ആറിന്റെ തീരത്തെ RV Park ഉം വൃത്തിയാക്കുകയും ചെയ്യും.




പൂഞ്ഞാര്‍ സെന്റ് ആന്റണി എന്‍എസ്എസ് യൂണിറ്റ് ലഹരി വിരുദ്ധ സന്ദേശം ഫ്‌ലാഷ് മോബും ആര്‍ബി പാര്‍ക്കില്‍ അരങ്ങേറും. കൊച്ചിന്‍ പാടില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കയാക്കിങ് പ്രദര്‍ശനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഐ ഡി എ  പാലാ ബ്രാഞ്ച് പ്രസിഡന്റ് Dr. രാജു സണ്ണി, Dr.രാഹുല്‍ സജീവ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍, ടെന്‍സിങ് നേച്ചര്‍ ആന്റ അഡ്വഞ്ചര്‍ ക്ലബ് ഭാരവാഹികളായ ബിനു പെരുമന മനോജ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
 Register ചെയ്യാന്‍ Chiriyoram2025@gmail.com


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments