പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ അങ്കണവാടിക്ക് വേണ്ടി കണ്ടെത്തിയ സ്ഥലം അപകടകരമായ ഒരു വളവിനോട് ചേർന്ന്  പിഡബ്ല്യുഡി റോഡിനും പഞ്ചായത്ത് റോഡിനും ഇടയിലുള്ള സ്ഥലപരിമിതിയുള്ള ഇടുങ്ങിയ സ്ഥലത്താണ്. കോളേജിന്റെയും സ്കൂളിന്റെയും സാമീപ്യം ഉള്ളതിനാൽ വലിയ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന ഒരു സ്ഥലവും ആണ്. ഇവിടെ P. W. D റോഡും പഞ്ചായത്ത് റോഡും ആയും ദൂരപരിധി പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നതെന്ന് പ്രദേശവാസികൾക്കും, പൊതുജനങ്ങൾക്കും  പരാതിയുണ്ട്. സുരക്ഷാ കാരണങ്ങളാൽ അങ്കണവാടിയിൽ എത്തുന്ന കുട്ടികളുടെ മാതാപിതാക്കളും ആശങ്കയിലാണ്. 


നിലവിൽ ഒരു അങ്കണവാടി ഇവിടെ പ്രവർത്തിക്കുമ്പോൾ ആണ് അഴിമതിക്കും പൊതു പണം ധൂർത്തടിക്കുന്നതിനും വേണ്ടി  വീണ്ടും ഒരു അങ്കണവാടി യുടെ നിർമ്മാണം.   നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഞാറക്കൽ കുന്നോന്നി പഞ്ചായത്ത് റോഡ് തകർന്നു  ഗതാഗത യോഗ്യമല്ലാതായി കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പ്രദേശവാസികളും പൊതു ജനങ്ങളും  പഞ്ചായത്ത് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും പരാതി നൽകിയിട്ടും അവരെ ഒന്ന് കേൾക്കാനോ സംസാരിക്കാനോ അധികാരികൾ തയ്യാറായിട്ടില്ല. 


പഞ്ചായത്ത് റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്നും കുട്ടികളുടെ സുരക്ഷയെ കരുതി അങ്കണവാടിക്ക് സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടെത്തണമെന്നും ആം ആദ്മി പാർട്ടി പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

 മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ് കളപ്പുരക്കൽ പറമ്പിലിന്റെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷൈബി ജോൺ പുൽത്തകിടിയെൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു, നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബി ജേക്കബ് കളപ്പുരക്കൽ പറമ്പിൽ, ഷിനോയി തുരുത്തിയിൽ, ജോയ് ജോസഫ് ഞരളക്കാട്ട്, സോജൻ വാഴയിൽ, നോബി ജോസ് മാടപ്പള്ളി, ബിനു ഡോമിനിക് കളപ്പുരക്കൽ പറമ്പിൽ, സിബി ജോർജ് പടികരകരോട്ട് എന്നിവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ