Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ 4 ഗ്രാമീണ റോഡുകള്‍ PMGSY പദ്ധതിയില്‍

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ  4 ഗ്രാമീണ റോഡുകള്‍ PMGSY പദ്ധതിയില്‍ ഏറ്റെടുത്തു, മുഴുവന്‍ പണികളും നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. ഈ റോഡുകള്‍ പൂര്‍ത്തിയാക്കുന്നതോടുകുടി, ടൂറിസം മേഖലയില്‍, വന്‍ വികസനം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഉണ്ടാകും. അടിവാരം - കുരിശുമല റോഡ്, അരുവിക്കച്ചാല്‍ - മലയിഞ്ചപ്പാറ റോഡ്, അടിവാരം - കോട്ടതാവളം - കോലാഹലമേടു റോഡ്, കൈപ്പള്ളി - കപ്ലങ്ങാട് - കുന്തന്‍പാറ റോഡ് എന്നീ ഗ്രാമീണ റോഡുകളാണ്  പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. 

പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി, ആന്റോ ആന്റണി എംപി യോട് അവശ്യപെട്ടതിന് പ്രകാരമാണ് പ്രസ്തുത റോഡുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.  വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പി ഐ യു കാര്യാലയത്തില്‍ ആരംഭിച്ചു.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ 4 റോഡുകള്‍ PMGSY പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത  ആന്റോ ആന്റണി എം പി യെ പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി അഭിനന്ദിച്ചു


Post a Comment

0 Comments