Latest News
Loading...

ഭരണങ്ങാനം കുടുംബശ്രീ ജില്ലയിലെ ആദ്യ ഐഎസ് ഒ കുടുംബശ്രീ



കോട്ടയം ജില്ലയിലെ ആദ്യ ഐഎസ് ഒ കുടുംബശ്രീ പുരസ്കാരം കുടുംബശ്രീ കരസ്ഥമാക്കി.  ഫയൽ സംവിധാനത്തിലെ കാര്യക്ഷമതയും സേവനങ്ങളിലെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിൽ ആവശ്യമായ ഭൗതിക പശ്ചാത്തല സംവിധാനങ്ങളുടെ മാതൃക ഓഫീസ് എന്ന നിലയിലാണ് അംഗീകാരം.  


സിന്ദു പ്രദീപ് ചെയർപേഴ്സനും രശ്മി മോഹൻ മെമ്പർ സെക്രട്ടറിയുമായുള്ള ഭരണങ്ങാനം സി ഡി എസ് സ്ത്രീകൾ ഭിന്നശേഷിക്കാർ കുട്ടികൾ വയോജനങ്ങൾ സാമുദായികമായ പിന്നോക്കാവസ്ഥയിലുള്ളവർ എന്നിവർക്കെല്ലാം സമത്വം ഉറപ്പുവരുത്തുന്ന രീതിയിൽ ഓഫീസ് പ്രവർത്തനം നടത്തി ആണ് അംഗീകാരം നേടിയത് 


.കൊല്ലം സി കേശവൻ സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഐ എസ് ഒ സർട്ടിഫിക്കേഷൻ പൂർത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ചടങ്ങിൽ മന്ത്രി എം പി രാജേഷിൽ നിന്ന് കുടുംബശ്രീ മെമ്പർ സെക്രട്ടറി രശ്മി മോഹനും സംഘവും അവാർഡ് ഏറ്റുവാങ്ങി ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ ശനിയാഴ്ച ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കനും വാർഡ് മെമ്പർമാരും പഞ്ചായത്തും പ്രസിഡണ്ടും ചേർന്ന് ഇവരെ അനുമോദിച്ചു.

.

.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments