Latest News
Loading...

ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു



പാലാ നഗരസഭ 22 ആം വാർഡ് അരുണാപുരത്ത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. അരുണാപുരം മുത്തോലി, വെള്ളാപ്പാട് മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യപരിപാലന രംഗത്ത് വലിയ നേട്ടം ആണെന്ന് വാർഡ് കൗൺസിലറും, നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് പറഞ്ഞു. അരുണാപുരം ബൈപാസ് റോഡിൽ പൂർണശ്രീ ബിൽഡിങ്ങിൽ ആണ് സെന്റർ പ്രവർത്തിക്കുക. രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രവർത്തന സമയം.


 ഡോക്ടർ, നേഴ്‌സ്, ഫാർമസി സേവനങ്ങൾ സൗജന്യമാണ്. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരമാണ് ഇത് തുടങ്ങുന്നത്. ചടങ്ങിൽ നഗരസഭ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷനായിരുന്നു.  വാർഡ് കൗൺസിലർ സാവിയോ കാവുകാട്ട് പദ്ധതി സമർപ്പണം നടത്തി.  വൈസ്ചെയർമാൻ ബിജി ജോജോ ,  സ്വാമി പീതസംഗാനന്ദ,   മുൻ ചെയർമാൻമാരായ  ഷാജു തുരുത്തൻ, ജോസിൻ ബിനോ, ആൻറ്റോ ജോസ് പടിഞ്ഞാറെക്കര ,നഗരസഭാ കൗൺസിലർ ജോസ് ചീരാ കുഴി, നഗരസഭ കൗൺസിലർമാർ,  pwd ഉദ്യോഗസ്ഥർ,  അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments