Latest News
Loading...

പ്ലൈവുഡ് ഫാക്റ്ററി സ്ഥാപിക്കാനുള നീക്കത്തിനെതിരെ ജനകീയപ്രതിഷേധം



തലപ്പലം പഞ്ചായത്തിൽ അഞ്ഞൂറ്റിമംഗലം  വാർഡിൽ പ്ലൈവുഡ് ഫാക്റ്ററി സ്ഥാപിക്കാനുള നീക്കത്തിനെതിരെ അഞ്ഞൂറ്റിമംഗലത്ത് ജനകീയ സമര പ്രഖ്യാപന സമ്മേളനം ചേർന്നു. സമ്മേളനം തലപ്പലം പഞ്ചായത്ത് പ്രസിഡൻറ്  ആനന്ദ് ജോസഫ് ഉൽഘാടനം ചെയ്യ്തു വാർഡ് മെംബർ ശ്രീ കെ ജെ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ  സി ആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.



നാല് മലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ താഴ് വാരത്ത് ഈ ഫാക്ടറി സ്ഥാപിച്ചാൽ ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന വിഷ വാതകങ്ങൾ ഇവിടെ തങ്ങി നിന്ന് ക്യാൻസർ ഉൾപ്പെടെവളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കൂടാതെ ഫാക്ടറിയിൽ നിന്നുള്ള രാസ മാലിന്യങ്ങൾ കലർന്ന മലിന ജലം നിർദ്ദിഷ്ട ഫാക്ടറിക്ക് സമീപത്ത് കൂടി ഒഴുകുന്ന മാതാക്കൽ തോട്ടിൽ എത്തുമെന്നും അത് തലപ്പലം പഞ്ചായത്ത് ഗവ.എൽ പി സ്കൂൾ അഞ്ഞൂറ്റിമംഗലം എഴുപത്തി ഒൻപതാം നമ്പർ അംഗനവാടി എന്നിവയുടേതുൾപ്പെടെ മാതാക്കൽ തോട് ഒഴുകുന്ന കാളകെട്ടി. പുന്നാ നി . തെള്ളിയാമറ്റം. തലപ്പലം : ഓലായം. ഇടകിള മറ്റം. തോട്ടു മുക്ക് . എന്നീ പ്രദേശങ്ങളിലെ അറുനൂറോളം കുടിവെള്ള കിണറുകളെ ഉപയോഗ ശൂന്യമാക്കും ഇവിടുത്തെ ജനങ്ങൾക്ക് നിത്യ ദുരിതം തരുന്ന പ്ലൈവുഡ് ഫാക്റ്ററി അനു വദിക്കരുത് എന്ന് സമ്മേളനം ശക്തമായി ആവശ്യപ്പെട്ടു
 

തലപ്പലം പഞ്ചായത്ത് വൈസ് പ്രസിഡൻറ്  സ്റ്റെല്ലാ ജോയി, ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡൻറ്  സോഫി സണ്ണി, കയ്യൂർ ക്രിസ് തുരാജ് ചർച്ച് വികാരി ഫാദർ ജീവൻ കാളിക്കാട്ടിൽ , തലപ്പലം പഞ്ചായത്ത് മെംബർമാരായ  സതീഷ് കെ ബി , സുരേഷ് പി കെ,  ബിജു കെ കെ,  കൊച്ചുറാണി ജെയിസൺ, ഭരണങ്ങാനം പഞ്ചായത്ത് മെംബർ  ബിജു എൻ എം പരിസ്ഥിതി പ്രവർത്തകനായ എ ബി ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു . 

 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments