PMAY ഭവന പദ്ധതിക്ക് തുക ലഭിക്കാൻ കാലതാമസം നേരിട്ടത് കോൺഗ്രസ് ഭരിക്കുന്ന ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് രണ്ടാം ഗഡു തുക അനുവദിക്കാത്തതിനാലെന്ന് BJP. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ ഏറ്റവും കൂടുതൽ PMAY വീടുകൾ അനുവദിച്ചത് പൂഞ്ഞാർ തെക്കക്കര ഗ്രാമപഞ്ചായത്തിലാണ്. മുന്നൂറോളം ഗുണഭോക്താക്കൾ ഉണ്ടായിരുന്ന ലിസ്റ്റിൽ നിന്ന് 105 പേർ എഗ്രിമെൻ്റ് വച്ചതിൽ പ്രകാരം മുഴുവൻ പേർക്കും തറ പണിയുവാനുള്ള ഫണ്ട് കേന്ദ്രസർക്കാർ അനുവദിക്കുകയും എന്നാൽ രണ്ടാമത്തെ ഗഡു തുക അനുവദിക്കണ്ട കോൺഗ്രസ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ആകെ 6 വീടുകൾക്കുള്ള ഫണ്ട് മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് അത് കൊണ്ടാണ് PMAY പദ്ധതിയിൽ കാലതാമസം നേരിട്ടത്.
തറ പണി പൂർത്തികരിച്ച മുഴുവൻ ഗുണഭോക്കാക്കൾക്കും രണ്ടാം ഗഡു തുക എത്രയും പെട്ടെന്ന് അനുവദിക്കാനുള്ള ഫണ്ട് വകയിരുത്തണം എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനോട് ആദ്യർത്ഥിച്ചെങ്കിലും പദ്ധതി വിഹിതം മറ്റു പദ്ധതികളിലേക്ക് വകമാറ്റി ചിലവഴിക്കുകയാണ് ബ്ലോക്ക് ഭരണസമിതി ചെയ്തത്.
കേന്ദ്രസർക്കാർ പദ്ധതിയായ PMAY പദ്ധതി അട്ടിമറിക്കാർ കോൺഗ്രസ് നേതൃത്യത്തിലുള്ള ബ്ലോക്ക് ഭരണ സമിതിയുടെ നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് BJP അംഗങ്ങളായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, ആനിയമ്മ സണ്ണി, സജിമോൻ കദളിക്കാട്ടിൽ, സജി സിബി എന്നിവർ അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments