ഛത്തീസ്ഗഡിൽ രണ്ട് സന്യാസിനിമാരെ അന്യായമായി അറസ്റ്റ് ചെയ്‌തു ജയിലിൽ അടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി പിതൃവേദി യൂണിറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. പള്ളിയങ്കണത്തിൽ ഒന്നു ചേർന്ന പിതൃവേദി അംഗങ്ങൾ കറുത്ത തുണികൊണ്ട് വാമൂടിക്കെട്ടി പ്രതിഷേധിക്കുകയും തുടർന്ന് തിരികൾ കത്തിച്ച് ജപമാല ചൊല്ലി സന്യാസിനികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത വികാരി റവ ഫാ ജോസഫ് മണ്ണനാൽ കന്യാസ്ത്രീകളെ എത്രയും വേഗം ജയിലിൽ നിന്നു മോചിപ്പിക്കണം എന്നും എഫ്ഐആർ റദ്ദാക്കണമെന്നും കിരാത നയത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു . ഫാ ജോസഫ് മoത്തിപ്പറമ്പിൽ, പിതൃവേദി പ്രസിഡൻ്റ് സജി നാഗമറ്റത്തിൽ , ടോമിച്ചൻ പിരിയന്മാക്കൽ , സാജൻ മൂങ്ങാമാക്കൽ എന്നിവർ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു .
.ഡൈനോ ഇഞ്ചിക്കാലായിൽ , പ്രിൻസ് മണിയങ്ങാട്ട് , അനിൽ ചെരി പുറം ,ടോമിച്ചൻ പിരിയന്മാക്കൽ ജോർജുകുട്ടി കുന്നപ്പള്ളിൽ , സാജൻ മൂങ്ങാമാക്കൽ , തങ്കച്ചൻ മുത്തുമാക്കുഴിയിൽ , ടോണി കുറ്റിയാനിയിൽ , വർഗീസ് പാത്രപാങ്കൽ , ജോസഫ് ഓലിയ്ക്കൽ ,ജിനോ വെട്ടുവയലിൽ , ജെയിംസ് കൊച്ചുമുറിയിൽ എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments