മേലുകാവ് തൊടുപുഴ റോഡില്‍ പാണ്ഡ്യന്‍ മാവ് എസ് വളവില്‍ അപകടം പതിവാകുന്നു. ഇന്ന് വൈകിട്ടുണ്ടായ അപകടത്തില്‍ കാര്‍ ബസിന്റെ പിന്നില്‍ ഇടിച്ചുകയറി. ഈരാറ്റുപേട്ടയില്‍ നിന്നും ആലുവായ്ക്ക് പോവുകയായിരുന്ന കാര്‍ ആണ് സ്വകാര്യ ബസിന്റെ പിന്‍വശത്ത് തട്ടി തിട്ടയില്‍ ഇടിച്ചു നിന്നത്. ആര്‍ക്കും പരിക്കില്ല.
റോഡില്‍ വേഗ നിയന്ത്രണത്തിന് റമ്പിള്‍ സ്ട്രിപ്പുകളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതിനാല്‍ കുറെ നാളായി അപകടങ്ങള്‍ തീരെ കുറഞ്ഞിരുന്നു. അപകട കാരണമായ മരവും മുറിച്ചു നീക്കിയിരുന്നു.
എന്നാല്‍ മേലുകാവ് ഭാഗത്ത് നിന്നും കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് കാഴ്ച മറയ്ക്കുന്ന ഉപയോഗശൂന്യമായ കാട് കേറിയ ഒരു കെട്ടിടമാണ് ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്. പിഡബ്‌ള്യു സ്ഥലം ഉടമയ്ക്ക് വില നല്‍കി ഏറ്റെടുത്ത് കെട്ടിടം പൊളിച്ചു നീക്കി റോഡിന് വീതി കൂട്ടിയാല്‍ അപകടം തീരെ ഇല്ലാതാവും എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments