ഈ വർഷത്തെ ഓണം വർണ്ണാഭമാക്കുവാൻ വിശാലമായ ചെണ്ടുമല്ലിത്തോട്ടം നിർമ്മിച്ച് പാലാ സെൻ്റ്. തോമസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ജനശ്രദ്ധ നേടുന്നു. സ്കൂൾ റോവർ ലീഡർ നോബി ഡൊമിനിക്ക് സാറിൻ്റെ നേതൃത്വത്തിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കുട്ടിക്കർഷകരാണ് ഓണപ്പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി പൂക്കൃഷി ഇറക്കിയത്.
.വിവിധ വർണ്ണത്തിലുള്ള ചെണ്ടുമല്ലികൾ പൂത്തുലഞ്ഞിട്ടുണ്ട്. ഇന്ന് നടന്ന 'പൂ നുള്ളൽ' ചടങ്ങ് പാലാ മുനിസിപ്പൽ കൗൺസിലർ പ്രിൻസ് വി സി തയ്യിൽ ഉദ്ഘാടനം ചെയ്തു. മികച്ച വിളവാണ് കുട്ടിക്കർഷകരുടെ ചെണ്ടുമല്ലിക്കൃഷിയിൽ ഉണ്ടായത്. ഓണത്തിന് അത്തപ്പൂ ഒരുക്കുവാൻ പൂക്കൾ പറിച്ചെടുത്ത് വിപണിയിൽ എത്തിക്കുന്നതും കുട്ടികൾ തന്നെയാണ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments