പാലായിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിലായി. എഴുപതുകാരനായ ഡോക്ടർ രാഘവനാണ് പിടിയിലായത്. ഇന്നലെയാണ് സംഭവം ഉണ്ടായത്. മലബന്ധത്തെ തുടർന്ന് ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ 23 കാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു.
.പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പാലാ പോലീസിൽ പരാതി നൽകുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാലാ ജനറൽ ആശുപത്രി മുൻ മേധാവിയായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
.
പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാജ്മോഹൻ, സിവിൽ പോലീസ് ഓഉീസർമാരായ സിനോജ്, മിഥുൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments