പാലാ മുണ്ടാങ്കൽ ഭാഗത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെട്ട സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന യുവാവിന് കോടതി ജാമ്യം നിഷേധിച്ചു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന നെടുങ്കണ്ടം ചെറുവിളയിൽ ചന്ദൂസ് (24) നാണ് കോടതി ജാമ്യം നിഷേധിച്ചത്. അപകടത്തിൽ പാലാ സെന്‍റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പാലാ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു . ജാമ്യാപേക്ഷയിൽ വാദം കേട്ട പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments