Latest News
Loading...

മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് പ്രതിഭാസംഗമം വെള്ളിയാഴ്ച



മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് കരയോഗയൂണിയൻ   പ്രതിഭാസംഗമം 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൻ.എസ്.എസ് യൂണിയൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും.    SSLC, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ യൂണിയനിൽ പ്രവർത്തിക്കുന്ന കരയോഗങ്ങളിലെ ബാലസമാജ അംഗങ്ങളായിട്ടുള്ള വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനുവേണ്ടിയാണ്  യോഗം സംഘടിപ്പിച്ചിരിക്കുന്നത്. 

  


മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ മനോജ് ബി. നായരുടെ അധ്യക്ഷതയിൽ കൂടുന്ന പ്രതിഭാസംഗമം 2025 ൻ്റെ ഉദ്ഘാടനം എൻ.എസ്.എസ് കോളേജ് സെൻട്രൽ കമ്മറ്റി സെക്രട്ടറിയും, ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിന്റെ മുൻ പ്രിൻസിപ്പലും ആയിരുന്ന പ്രൊഫ.Dr.എസ്.സുജാത നിർവഹിക്കും. SSLC-ക്കും പ്ലസ് ടു-വിനും എല്ലാ വിഷയങ്ങൾക്കും A+ നേടിയവരെയും, ഡിഗ്രി കോഴ്സുകളിൽ റാങ്ക് നേടിയവരെയും A ഗ്രേഡ് നേടിയവരെയും, പി.ജി കോഴ്സു‌കളിൽ റാങ്ക് നേടിയവരെയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് ലഭിച്ചവരെയും യോഗത്തിൽ പ്രൊഫ.Dr. എസ്.സുജാത അനുമോദിക്കും.


.കൂടാതെ അനുമോദനം ഏറ്റുവാങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും ചന്ദന തൈ വിതരണം ചെയ്യും. . യുവ സാഹിത്യകാരി അനഘാ ജെ കോലോത്തിനെയും Drone പരിശീലകനായ കുറിച്ചിത്താനം സ്വദേശി അശ്വിൻ പി നായരെയും ചടങ്ങിൽ ആദരിക്കും. യൂണിയൻ ചെയർമാൻ മനോജ് ബി നായർ, യൂണിയൻ സെക്രട്ടറി എം എസ് രതീഷ് കുമാർ , യൂണിയൻ കമ്മിറ്റിയംഗം എൻ ഗോപകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments