ഛത്തീസ്ഗഡിൽ രണ്ട് സന്യാസിനിമാരെ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ PGTA കേരള സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാനപ്രകാരം നടത്തുന്ന കരിദിനം കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ അധ്യാപകർ ഒന്നടങ്കം കറുത്ത ബാഡ്ജുകുത്തി പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡൻറ് സിബി ആൻറണി തെക്കേടത്ത്, അജി വി ജെ, ഫാദർ നോബിൾ മാത്യു എന്നിവർ നേതൃത്വം നൽകി. ഈ കന്യാസ്ത്രീകളെ എത്രയും വേഗം ജയിൽ മോചിപ്പിക്കണം എന്നും എഫ്ഐആർ റദ്ദാക്കണമെന്നും സംഘടന ശക്തിയായി ആവശ്യപ്പെട്ടു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments