പൂഞ്ഞാർ ഇടമല ഭാഗത്ത് വീടിന് തീവച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 14നാണ് അമ്മയും ഇളയ സഹോദരനും താമസിക്കുന്ന വീടിന് ഇയാൾ തീവച്ചത്. സംഭവത്തിൽ മൂത്ത മകനായ കോവൂർ വീട്ടിൽ അനൂപ് കെ എസിനെയാണ് അറസ്റ്റ് ചെയ്തത്. തീ വച്ച് നശിപ്പിച്ചതിൽ വച്ച് 800000/-രൂപയുടെ നാശ നഷ്ടം ഉണ്ടായി.
പ്രതിക്ക് അമ്മയോടുള്ള വിരോധം കാരണം വീട്ടിൽ അതിക്രമിച്ചു കയറി കൈവശം കരുതിയിരുന്ന ഡീസൽ ഉപയോഗിച്ച് വീടിന് തീയിടുകയായിരുന്നു. സംഭവത്തിൽ വീട് പൂർണ്ണമായും കത്തി നശിക്കുകയും ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. കേസിൽ അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് ഇന്ന് രാവിലെ ഇടമല ഭാഗത്ത് വച്ച് കാണപ്പെട്ട പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി , റിമാൻഡ് ചെയ്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments