Latest News
Loading...

കുമ്മണ്ണൂരില്‍ അപകടത്തില്‍ തലതകര്‍ന്ന് യുവാവ് മരിച്ചു



പാലാ ഏറ്റുമാനൂര്‍ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ പട്ടിത്താനം മാലിേയപറമ്പില്‍ അഭിജിത്ത് (24) ആണ് മരിച്ചത്. പാലാ ഏറ്റുമാനൂര്‍ റോഡില്‍ കുമ്മണ്ണൂര്‍ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിലായിരുന്നു അപകടം.  രാവിലെ എട്ടരയോടെയായിരുന്നു അപകടം. 





കൊഴുവനാലില്‍ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകുംവഴിയായിരുന്നു അപകടം. അഭിജിത്ത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തില്‍ കാറിന്റെ മുന്‍വശവും ബൈക്കും തകര്‍ന്നു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കിടങ്ങൂര്‍ എല്‍എല്‍എം ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റും.  നിരവധി അപകടങ്ങളാണ് ഇതിനിടോകം ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments