Latest News
Loading...

സഹായങ്ങൾക്ക് കാത്തുനിൽക്കാതെ ആൻജോ യാത്രയായി



വയറ്റിൽ ക്യാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പാലാ മൂന്നാനി മൂന്നുതൊട്ടിയിൽ ജോയ് -രമ്യ ദമ്പതി ദമ്പതികളുടെ മൂത്ത മകൾ ആൻജോ നിര്യാതയായി. പാലാ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ വച്ചായിരുന്നു മരണം. 




പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന ആൻ ജോയ്ക്ക് കലശലായ വയറുവേദനയെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ ആണ് ഉദരത്തിന് ക്യാൻസർ ആണ് എന്ന് കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം ആർസിസി യിൽ പ്രവേശിപ്പിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ലക്ഷങ്ങൾ വിലയുള്ള 40-ഇഞ്ചക്ഷനുകൾ എടുക്കേണ്ടതാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.

 ദിവസക്കൂലിക്കാരൻ നിർധനരുമായ മാതാപിതാക്കൾ പണം കണ്ടെത്താനായി ഉദാരമതികളുടെ സഹായം തേടുന്നതിനിടയാണ് ആകസ്മിക വേർപാട്. ആൻജോയുടെ ഏക സഹോദരൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് . 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments