ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന ഈരാറ്റുപേട്ട അയ്യപ്പൻ ഓർമ്മയായി. ഇന്നലെ ചെരിഞ്ഞ അയ്യപ്പനെ അവസാനമായി ഒരു നോക്കു കാണാൻ വലിയ തിരക്കാണനുഭവപ്പെട്ടത് . ഈരാറ്റുപേട്ട പരവൻ പറമ്പിൽ തോമസ് പി തോമസിൻ്റെ ഉടമസ്ഥതയിലായിരുന്ന ഈരാറ്റുപേട്ട അയ്യപ്പനെ കുടുംബാംഗങ്ങൾ കണ്ണീരോടെ പുഷ്പാർച്ചന നടത്തി യാത്രാമൊഴിയേകി.
.അയ്യപ്പനെ എറെ സ്നേഹിച്ചിരുന്ന ആനപ്രേമികൾ കണ്ണീരോടെയാണ് ഗജരാജന് വിടനൽകിയത് . കോടനാട്ടെ ആനക്കളരിയിൽ നിന്ന് ഈരാറ്റു പേട്ടയിലെത്തിയ അയ്യപ്പൻ ശാന്തനായ ആനയായിരുന്നു. തൃശൂർപൂരത്തിലും തിരുനക്കര പൂരത്തിലും കേരളത്തിലെ പ്രധാന ഉത്സവവേദികളിലെല്ലാം തലയെടുപ്പോടെ തിടമ്പേറ്റി .
പോസ്റ്റ് മോർട്ടത്തിനു ശേഷം പരവൻപറമ്പിൽ പുരയിടത്തിൽ അയ്യപ്പൻ്റെ സംസ്കാരം നടന്നു. ആനപ്രേമികൾക്ക് മറക്കാനാവാത്ത ഓർമ്മകൾ ബാക്കി വച്ചാണ് കരിവീരൻ്റെ മടക്കം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments