ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് തെക്കുംപാലം തോട്ടിൽ മാലിന്യം തള്ളിയ ആളെ നാട്ടുകാർ കൈയ്യോടെ പിടിച്ചു. കാറിൽ എത്തിയ ആൾ ചാക്കിൽ കെട്ടിയ നിലയിൽ ഗ്യാസ് സ്റ്റൗ, പ്ലാസ്റ്റിക് കസേര തുടങ്ങിയ ഖരാമലിന്യങ്ങൾ ആണു നിക്ഷേപിച്ചത്. രാത്രി 8:00 മണിയോടെയായിരുന്നു സംഭവം.
.കാറിൽ എത്തിയ പ്രദേശവാസി തന്നെയായ ആൾ രണ്ട് ചാക്കുകളിൽ ആക്കിയ മാലിന്യം തോട്ടിലേക്ക് ഇടുകയായിരുന്നു. ധാരാളം ആളുകൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കുളിക്കടവ് ആണു ഇത്.
സംഭവം കണ്ട് പ്രദേശവാസികൾ ഒത്തുകൂടുകയും നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം ലിൻസി സണ്ണി സ്ഥലത്തെത്തുകയും ചെയ്തു. മാലിന്യം തള്ളിയ ആൾക്കെതിരെ പിഴ ചുമത്തുമെന്ന് വാർഡ് മെമ്പർ അറിയിച്ചു. മുൻപ് ഇവിടെ ഹോട്ടൽ മാലിന്യം അടക്കം തള്ളിയ സംഭവവും ഉണ്ടായിട്ടുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments