തീക്കോയി വാഗമൺ റോഡിൽ മാവടിയിൽ, നിർമാണം പൂർത്തീകരിച്ച ബസ് കാത്തിരുപ്പു കേന്ദ്രം ഉദ്ഘാടനം നാളെ നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വെയിറ്റിംഗ് ഷെഡ് പൂർത്തീകരിച്ചത്. ഞായറാഴ്‌ച വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ ഉദ്ഘാടനം നിർവഹിക്കും. വാർഡ് മെംബർ രതീഷ് പി.എസ് അധ്യക്ഷത വഹിക്കും.
.മാവടിയിൽ നേരത്തെയുണ്ടായിരുന്ന കാത്തിരുപ്പുകേന്ദ്രം 10 വർഷം മുൻപ് റോഡ് വികസനത്തിൻ്റെ പേരിൽ പൊളിച്ചമാറ്റുകയായിരുന്നു. ഇത് പ്രദേശവാസികളുടെ വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതോടെ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും വെയിലും മഴയുമേൽക്കാതിരിക്കാൻ കടത്തിണ്ണകളിലാണ് അഭയം തേടിയിരുന്നത്. പഞ്ചായത്തംഗം രതീഷ് മുൻകൈയെടുത്ത് എംഎൽഎ ഫണ്ട് ലഭ്യമാക്കുകയും 3 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കുകയുമായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments