Latest News
Loading...

വാഗമണ്‍ റോഡ് കാടിനു നടുവില്‍ !



ബിഎം ബിസി നിലവാരത്തില്‍ നവീകരിച്ച വാഗമണ്‍ റോഡ് കാടുകയറുന്നു.. ഇരുവശങ്ങളിലും കുറ്റിക്കാടുകള്‍ നിറഞ്ഞ് റോഡിലേയ്ക്ക്  വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞതോടെ വാഹനയാത്ര ദുഷ്‌കരമായി. സൈഡ് കൊടുക്കുമ്പോള്‍ വാഹനങ്ങള്‍ കുഴിയിലേയ്ക്കാണോ പോകുന്നത് എന്നറിയാതെ ആശങ്കയിലാവുകയാണ് ഡ്രൈവര്‍മാര്‍.


തീക്കോയി മുതല്‍ റോഡില്‍ കയറ്റങ്ങളില്‍ ഭൂരിഭാഗം പ്രദേശങ്ങളും കാടുകയറി. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് മാത്രമാണ് കാണാനാവുക. വള്ളപ്പടര്‍പ്പുകളും കുറ്റിച്ചെടികളും ഒരാള്‍പൊക്കത്തിലധികമാണ് വളര്‍ന്നുനില്‍ക്കുന്നത്. മണ്ണും കല്ലും അരിഞ്ഞിറങ്ങി നിര്‍മിച്ച റോഡില്‍ ഒരുവശത്ത് കുത്തിറക്കമോ കൊക്കയോ ആണ് ഈ റോഡില്‍ പലയിടത്തും. അതുകൊണ്ട്തന്നെ എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ വാഹനങ്ങള്‍ സൈഡ് ഒതുക്കാന്‍ പാടുപെടുകയാണ്. 

റോഡ് വശങ്ങള്‍ ക്ലിയര്‍ ചെയ്യുന്നതിനുള്ള ഫണ്ട് വിനിയോഗിക്കാന്‍ പിഡബ്ല്യുഡി തയാറാകണമെന്നാണ് ആവശ്യുയരുന്നത്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറയുമ്പോഴും കനത്ത മഴയിലും രാത്രിയിലും കടന്നുപോകാന്‍ പാടുപെടുകയാണ് വാഹനങ്ങള്‍.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments