ഛത്തീസ്ഘഡിൽ മലയാളി കന്യാസ്തികളെ അകാരണമായി അറസ്റ്റ് ചെയ്തതിനെതിരെ തിടനാട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രമേശ് കുമ്മണ്ണൂർ അധ്യക്ഷത വഹിച്ച യോഗം ഡിസിസി സെക്രട്ടറി prof റോണി കെ ബേബി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം സാബു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
UDF മണ്ഡലം കൺവീനർ സുരേഷ് കാലായിൽ ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോയി തുരുത്തിയിൽ, ബിനോ മുളങ്ങാശ്ശേരി, വർക്കിച്ചൻ വയമ്പോത്തനാൽ, ഇമ്മാനുവൽ പുളിമൂട്ടിൽ, ജോസ് വടക്കേൽ , പി ജെ ചാക്കോ പൊരിയത്ത്, മോഹനകുമാർ കുമ്മണ്ണൂർ, ഓമന ഗോപാലൻ, തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments