തലനാട് ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് അളിഞ്ഞി ഭാഗത്ത് മീനച്ചിലാറ്റിൽ രൂപപ്പെട്ട തുരുത്ത് നിക്കം ചെയ്യാൻ മേജർ ഇറിഗേഷൻ വകുപ്പ് ടെണ്ടർ നൽകി. മണ്ണും ചെളിയും ഒരേക്കറോളം വിസ്തൃതിയിൽ തുരുത്തായി രൂപപെട്ടതോടെ വർഷകാലത്ത് സമീപത്തെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറുന്നത് പതിവായിരുന്നു. പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് നടപടി. ജില്ലാകളക്ടറാണ് അളിഞ്ഞിഭഗത്തെ തുരുത്ത് നിക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയത്.
.എൽ ഡി എഫ് തലനാട് പഞ്ചായത്ത് കമ്മിറ്റി ഇത് സംബന്ധിച്ച് ജോസ് കെ മാണി എം.പി ക്കും സെബാസ്റ്റ്യൻ കുളത്തുങ്കൽ MLAക്കും നിവേദനവും നൽകിയിരുന്നു. പ്രശ്നത്തിൽ ഇടപെട്ട ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരയെയും എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു. എൽഡിഎഫ് കൺവീനർ പി.എസ് ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ CPM ലോക്കൽ സെകടറി ആശാ റിജു , കേരള കോൺഗ്രസ് M മണ്ഡലം പ്രസിഡണ്ട് സലിം യാക്കിരി, പഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരൻ, വൈസ് പ്രസി. സോളി ഷാ ജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ വൽസമ്മ ഗോപിനാഥ്,ഷെ മില ഹനി ഫ തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments