Latest News
Loading...

20 അടി ഉയരമുള്ള കൽക്കെട്ട് ഇടിഞ്ഞു വീണു



വീടിനു പിന്നിൽ ഉണ്ടായിരുന്ന കൂറ്റൻ മതിൽക്കെട്ട് തകർന്നു വീണു. കടനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വട്ടക്കാനായിൽ പങ്കജാക്ഷക്കുറുപ്പിൻ്റെ വീടിനു പിന്നിലെ ഇരുപത് അടിയിലേറെ ഉയരമുള്ള കൂറ്റൻ മതിൽക്കെട്ടാണ് ഇടിഞ്ഞു വീണത്. ഇന്ന്  ഉച്ചകഴിഞ്ഞ് 1.15 നാണ് സംഭവം. 



.ഈ സമയം പങ്കജാക്ഷക്കുറുപ്പും  മരുമകളും രണ്ടു കുട്ടികളുമാണ് ഉണ്ടായിരുന്നത്.  മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾ  തലനാരിഴയ്ക്ക് ആണ് രക്ഷപെട്ടത്.  വാർഡ് മെബർ ഉഷാ രാജു സ്ഥലത്തെത്തി. വീട് അപകട നിലയിലായതിനാൽ കുടുംബാഗങ്ങളെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.  മേലുകാവ് പോലീസും സ്ഥലത്തെത്തിയിരുന്നു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments