Latest News
Loading...

സ്വച്ഛതാ പഖ്വാദാ കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലാ ചാവറ പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.



രാജ്യത്തെ മാലിന്യനിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടത്തുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ ബോധവൽക്കരണക്യാമ്പയിൻ സ്വച്ചതാ പക്വഡ  പാലാ ചാവറ സി എം ഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കേന്ദ്ര മന്ത്രിയും സിനിമാതാരവുമായ  സുരേഷ് ഗോപി ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.  



സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാബു കൂടപ്പാട്ട് CMI സ്വാഗത പ്രസംഗം നടത്തി.ഭാരത പെട്രോളിയം കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ \ ശങ്കർ എം അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് പെട്രോളിയം ഊർജ്ജ സംരക്ഷണ ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ സുരേഷ് ഗോപി സ്വച്ഛത പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, സ്വച്ഛത പക്വഡാ ക്യാമ്പയിന്റെ യഥാർത്ഥ ലക്ഷ്യം നിറവേറ്റുന്നതിനായി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും, കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. 



തുടർന്ന് ബ്രില്യൻ സ്റ്റഡി സെന്റർ പാലായുടെ ഡയറക്ടർ  ജോർജ് തോമസ് ആശംസ പ്രസംഗം നടത്തി. കൂടാതെ ചാവറ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും, ചാവറ സ്കൂൾ  ന്യൂസ് ബുള്ളറ്റിൻ ചാവറ ക്രോണിക്കൽസിന്റെ റിലീസിംഗും നടന്നു. തുടർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട മാമ്പഴം എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ചാവറയിലെ കലാകാരന്മാർ അവതരിപ്പിച്ചു. 


ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് സ്റ്റേറ്റ് ചീഫ്  ഹരികിഷൻ വി ആർ, സ്കൂൾ മാനേജർ ഫാദർ ജെയിംസ് നരി തൂക്കിൽ സിഎംഐ, സ്കൂൾ ഡയറക്ടറും കോർപ്പറേറ്റ് മാനേജരുമായ ഫാദർ ബാസ്റ്റിൻ മംഗലത്തിൽ സി എം ഐ, വൈസ് പ്രിൻസിപ്പൽ ഫാദർ പോൾസൺ കൊച്ചു കണിയാംപറമ്പിൽ സിഎംഐ, പിടിഎ ഭാരവാഹികൾ, BPCL പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments