Latest News
Loading...

അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരം കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ




 പാലാ- സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്കൂളുകളിലെ
വിദ്യാർത്ഥികളുടെ പ്രസംഗ കഴിവുകളും , ജ്ഞാനവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നതിന്നതിനായി  കോട്ടയം  കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ഇംഗ്ലീഷ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

പെസികോസ് (PEISKOS)-2025" എന്ന പേരിലുള്ള ഈ മത്സര പരിപാടി പരേതനായ ഇംഗ്ലീഷ് അധ്യാപകനും പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് കൗൺസിലറുമായ ജിമ്മി ജോസ് ചീങ്കല്ലേൽ സാറിന്റെ സ്മരണക്കായി നടത്തപ്പെടുന്നു. 




2025 ജൂലൈ 11,  വെള്ളിയാഴ്ച, രാവിലെ 10 മണി മുതൽ 2 മണി വരെ നടത്തപ്പെടുന്ന ഈ മത്സരം കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ  വെച്ച് നടക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക്( സ്റ്റേറ്റ് സിലബസ് മാത്രം) ഈ മത്സരത്തിൽ പങ്കെടുക്കാം.  ഓരോ മത്സരാർത്ഥിയും 5 മിനിറ്റിന്റെ പ്രസംഗം അവതരിപ്പിക്കേണ്ടതായിരിക്കും.

പാരിതോഷികങ്ങൾ: ഒന്നാം സമ്മാനം: ₹5001 + മെമന്റോ, രണ്ടാം സമ്മാനം: ₹3001 + മെമന്റോ, മൂന്നാം സമ്മാനം: ₹1001 + മെമന്റോ
പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും.

രജിസ്ട്രേഷൻ ഫീസ്: ₹100

വിശദ വിവരങ്ങൾക്ക്:

 അജി വി. ജെ. (ഹെഡ്മാസ്റ്റർ, SSHSS കടനാട്): 97450 50376
സിബി ആന്റണി തേക്കേടത്ത് (പ്രസിഡന്റ്, PGTA Kerala): 62826 44070, 94478 55646

രജിസ്റ്റർ ചെയ്യാൻ: https://forms.gle/teiPNos5W5q29qBv7


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments