വിദ്യാർത്ഥികളുടെ വിവിധ തലങ്ങളിലുള്ള അക്കാദമിക് പ്രവർത്തനങ്ങളുടെയും നേട്ടങ്ങളുടെയും വിവരശേഖരണവും ക്രോഡീകരിക്കലും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ്‌സ് ക്വാളിറ്റി അഷ്വറൻസ് സെൽ (SQAC) രൂപീകരിച്ചു. വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങൾ, ഗവേഷണങ്ങൾ, പാഠ്യേതര വിഷയങ്ങളിലെ പങ്കാളിത്തം, കലാ-കായിക നേട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള സമഗ്ര വിവരങ്ങൾ ശേഖരിക്കുകയും ക്രോഡീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സെല്ലിന്റെ പ്രധാന ലക്ഷ്യം.
ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിഗതവും അക്കാദമികവുമായ വളർച്ച രേഖപ്പെടുത്താനും അതുവഴി കോളേജിന്റെ മൊത്തത്തിലുള്ള വിദ്യാഭ്യാസ നിലവാരം ഉയർത്താനും SQAC സഹായിക്കും. നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും കോളേജിൻ്റെ വിദ്യാർത്ഥി സൗഹൃദ നയ രൂപീകരണത്തിലും വിദ്യാർത്ഥികളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുന്നു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഡിപ്പാർട്ടുമെന്റ് തലത്തിലും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിയെയും ഉൾപ്പെടുത്തി കോളേജ് തലത്തിലുമായാണ് SQAC പ്രവർത്തിക്കുന്നത്.
.പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, IQAC കോർഡിനേറ്റർ പ്രൊഫ. ഡോ. തോമസ് വി. മാത്യു, SQAC കോർഡിനേറ്റർ ഡോ. ജയേഷ് ആന്റണി, പ്രൊഫ. അഗസ്റ്റിൻ ജെ. എടക്കര, ഡോൺ സിജു തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments