പാലാ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ പാലാ സെന്റ് തോമസ് പ്രോവിൻസ്, ആനന്ദഭവൻ മഠാംഗമായ സിസ്റ്റർ ഉദയ എസ് എം എസ് (ക്ലാരമ്മ സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, 68) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ (10.07.2025 വ്യാഴാഴ്ച) രാവിലെ 8 മണിക്ക് വിശുദ്ധ കുർബാനയോടു കൂടി സ്നേഹാലയം മഠം ചാപ്പലിൽ ആരംഭിച്ച്, പാലാ ളാലം പഴയപള്ളി സിമിത്തേരിയിൽ നടത്തപ്പെടുന്നു.
.പരേത ചങ്ങനാശേരി അതിരൂപത അയർക്കുന്നം ഇടവക ഇലഞ്ഞിക്കൽ പരേതരായ സെബാസ്റ്റ്യൻ- റോസമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നമ്മ തോമസ് മഞ്ഞളിൽ അരുവിക്കുഴി , ഫാ . സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സി എം ഐ ( മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ, കോട്ടയം സെൻറ് ജോസഫ് പ്രോവിൻസ്) ,ബെന്നി സെബാസ്റ്റ്യൻ അയർക്കുന്നം .പരേത ആനന്ദഭവൻ പാലാ , ജഗദൽപൂർ മിഷൻ, സ്നേഹാലയം പാലാ , അമലാഭവൻ വൈക്കം , പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് പാലാ , എസ് എം എസ് ജനറലെറ്റ് പാലാ , ബോയ്സ് ടൗൺ പാലാ , സ്നേഹസദൻ മുണ്ടൻകുന്ന്, കരുണാലയം പാലാ , പ്രൊവിൻഷ്യൽ ഹൗസ് പാലക്കാട്ടുമല എന്നിവിടങ്ങളിൽ ജനറൽ സെക്രട്ടറി , മദർസുപ്പീരിയർ, ബോയ്സ് ടൗൺ ഓഫ്സെറ്റ് പ്രസ്സ് മാനേജർ എന്നിങ്ങനെ വ്യത്യസ്തമായ ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments