Latest News
Loading...

എസ്എംവൈഎം യുവജനസംഗമം നടത്തപ്പെട്ടു



പാലാക്കാട് : സീറോ മലബാർ യൂത്ത് മൂവ്മെൻറ് എസ്എംവൈഎം പാലാക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനസംഗമം നടത്തപ്പെട്ടു. എസ്എംവൈഎം പാലാക്കാട് യൂണിറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ പാറപ്ലാക്കൽ സമേമളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ദീപക് ജോസഫ് അധ്യക്ഷത വഹിച്ചു. 


.രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, മദർ സുപ്പീരിയർ സി. ലെയോണി, റോബിൻ ജോബി, ഡോണ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, ശേഷം എസ്എംവൈഎം പാലാ രൂപത മുൻ പ്രസിഡൻ്റ് എഡ്വിൻ ജോസി ക്ലാസ് നയിക്കുകയും ചെയ്തു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ട്രോഫികൾ വിതരണം ചെയ്തു. യുവജനങ്ങളുടെ കലാപരിപാടികൾ യുവജനസംഗമത്തിൻ്റെ മാറ്റ് കൂട്ടി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments