Latest News
Loading...

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഒരു വർഷം



കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 11 പേരുടെ ജീവൻ അപഹരിച്ച ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 

2024 ജൂലൈ 16-ന് കർണാടകയിലെ ഷിരൂരിൽ ദേശീയപാത 66-ൽ ഉണ്ടായ വൻ മണ്ണിടിച്ചിലാണ് ഈ ദാരുണമായ ദുരന്തത്തിന് കാരണമായത്. 



.കനത്ത മഴയിൽ മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി, ഒരു ചായക്കടയും സമീപത്തെ വീടുകളും തകർന്നു. 

ഷിരൂർ ദുരന്തം കേരളത്തിന്റെ മനസിൽ മായാത്ത മുറിവാണ്. 

72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ശേഷിപ്പുകൾ കണ്ടെടുത്തപ്പോൾ, ഒരു സംസ്ഥാനം മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ജീവന്റെ അന്ത്യമാണ് സാക്ഷ്യം വഹിച്ചത്. 

ഷിരൂർ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ, അർജുന്റെ ഓർമ്മകൾ മലയാളികളുടെ മനസിൽ ഇപ്പോഴും ജീവിക്കുന്നു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments