Latest News
Loading...

നാളെ എസ്എഫ്‌ഐ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു



സംസ്ഥാനത്ത് നാളെ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ. കേരള സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പഠിപ്പുമുടക്കും. സര്‍വകലാശാലകള്‍ കാവി വത്കരിക്കുന്ന ഗവര്‍ണറുടെ നടപടികള്‍ക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം. കേരളാ സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ്മുടക്ക്. 



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments