Latest News
Loading...

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ട‌റി ഉദ്ഘാടനം ജൂലൈ 14ന്.




കാർഷിക മേഖലയിലെ നിരവധിയായ പ്രശ്‌നങ്ങൾക്ക് മദ്ധ്യേ പാലാ രൂപത ആവിഷ്കരിച്ച കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിൻ്റെ പത്താം വാർഷിക വേളയിൽ പാലാ രൂപതാംഗങ്ങൾക്ക് ആകെ പ്രചോദനമാകും വിധം കാർഷികമൂല്യ വർദ്ധിത സംരംഭം എന്ന വിധത്തിൽ പാലാ സാൻതോം ഫുഡ്‌സ് ഫാക്‌ടറി യാഥാർത്ഥ്യമാവുന്നു.. സംസഥാന സർക്കാരിൻ്റെ കൃഷിവകുപ്പിൽ നിന്നും നമ്മുടെ രൂപതയ്ക്ക് അനുവദിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാക്‌ടറിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ മാസം പതിനാലാം തീയതി തിങ്കളാഴ്‌ച നിർവഹിക്കപ്പെടുകയാണ്. രൂപതയുടെ ഉടമസ്‌ഥതയിലുള്ള കരൂർ മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ക്യാമ്പസിലെ 6 ഏക്കറോളം സ്‌ഥലം കാർഷിക മുന്നേറ്റ പ്രവർത്തനങ്ങൾക്കായി പാലാ രൂപതാകേന്ദ്രത്തിൽ നിന്നും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയെ ഏൽപ്പിക്കുകയും പി.എസ്.ഡബ്ലിയു.എസ് ൻ്റെ നേത്യത്വത്തിൽ കർഷക കമ്പനികളും കർഷക കൂട്ടായ്മ്‌മകളും രൂപീകരിച്ച് കാർഷിക സംരംഭകത്വ വികസനത്തിന് വേദിയൊരുക്കി കൊണ്ടാണ് മുണ്ടുപാലം സ്‌റ്റിൽ ഇൻഡ്യാ ക്യാമ്പസിൽ രൂപതയുടെ അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിലെ ആദ്യ സംരംഭം എന്ന വിധത്തിൽ പാലാ - സാൻതോം ഫുഡ് ഫാക്ടറി നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കാർഷിക വിളകൾക്കും ഉൽപ്പന്നങ്ങൾക്കും വില തകർച്ച ഉണ്ടാകുമ്പോൾ ഏറെ പ്രയാസം അനുഭവിക്കുന്ന നമ്മുടെ കർഷക കുടുംബങ്ങൾക്ക് ആശ്വാസം പകരുവാനുള്ള രൂപതാ കേന്ദ്രത്തിന്റെ ദീർഘവീക്ഷണത്തിൻ്റെ ഫലമായാണ് പാലായിൽ നൂതന സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും വിനിയോഗിച്ചു കൊണ്ടുള്ള മൂല്യ വർദ്ധിത പിറവിയെടുക്കുന്നത്. സംരംഭം

നമ്മുടെ നാട്ടിൽ സുലഭമായുള്ള ചക്കയും കപ്പയും കൈതചക്കയും ഏത്തക്കയും ഇതര പഴവർഗ്ഗങ്ങളും പച്ചക്കറികളും കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് സംഭരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലിറക്കുവാനാണ് രൂപത ലക്ഷ്യം വെക്കുന്നത്. ആദ്യന്തര വിപണിയിൽ മാത്രമല്ല നമ്മുടെ രൂപതാംഗങ്ങൾ ഉൾപ്പെടെ മലയാളികൾ ധാരാളമായിട്ടുള്ള വിദേശ രാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ചുകൊണ്ട് ആരോഗ്യമുള്ള ഭക്ഷ്യവസ്‌തുക്കൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുവാനുള്ള ഒരു സദുദ്യമത്തിനു കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. സംസ്‌ഥാന കൃഷിവകുപ്പിൻ്റെ സ്മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ്സ് കൺസോർഷ്യമെന്ന SFAC യിൽ നിന്ന് കോട്ടയം ജില്ലയിൽ ആകെ അനുവദിച്ച 4 എഫ്.പി. ഒ കളിലൊന്നാണ് പാലാ സാൻതോം എഫ്.പി.ഒ.


 ഇടവകകൾ തോറും പ്രവർത്തിക്കുന്ന കർഷക ഉത്പാദക സംഘടനകൾ /കമ്പനികൾ, കർഷക ദള ഫെഡറേഷനുകൾ, ഫാർമേഴ്‌സ് ക്ലബ്ബുകൾ, സ്വാശ്രയസംഘങ്ങൾ തുടങ്ങിയവർ ഉത്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളെ തനതു ബ്രാൻ്റിൽ ആദ്യന്തര, വിദേശ വിപണികൾക്ക് ഇണങ്ങുന്ന വിധത്തിൽ വിപണനത്തിന് തയ്യാറാക്കാനുള്ള വേദി എന്ന നിലയിലാണ് പാലാ സാൻതോം ഫുഡ് ഫാക്ട‌റി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ 18 യന്ത്രസാമഗ്രികളാണ് ഫാക്‌ടറിയിൽ ആരംഭഘട്ടത്തിൽ ഇൻസ്‌റ്റാൾ ചെയ്യപ്പെട്ടിട്ടുള്ളത്. പ്രാദേശികമായി ലഭ്യമായ അസംസ്കൃത വസ്‌തുക്കളിൽനിന്നും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും നിർമ്മിക്കപ്പെടുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായിട്ടുള്ള പച്ചക്കപ്പയും പച്ചക്കറികളും ചക്കയും കൈതച്ചക്കയും എത്തക്കാപ്പഴവുമടക്കമുള്ള ഭക്ഷ്യ ഫല വിഭവങ്ങളെ സംഭരിച്ച് സംസ്ക്കരിച്ച് മൂല്യ വർധ്യത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനാണ് സാൻതോം ഫുഡ് ഫാക്‌ടറി വേദിയാകുന്നത്. കേവലം നമ്മുടെ കർഷകർക്ക് അവരുടെ വിളകളോ ഉൽപ്പന്നങ്ങളോ ഉണക്കുവാനുള്ള ഒരു യൂണിറ്റ് അല്ല മറിച്ച് ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തി വിൽക്കാനും അവയെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുമുള്ള സാധ്യതയാണ് ഫാക്‌ടറി ഉറപ്പു തരുന്നത്. കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ കാൻ വേ പ്രൊഡക്ഷൻസ് യൂണിറ്റിലും, മൂഴൂർ കർഷക ദള ഫെഡറേഷൻ നേത്യത്വം കൊടുക്കുന്ന കാർഷികവിള മൂല്യ വർദ്ധിത സംഭരണ കേന്ദ്രം, മൂഴൂർ സ്വാശ്രയ സംഘം നേതൃത്വം കൊടുക്കുന്ന മൂഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റിലും മാൻവെട്ടം കർഷക ദള ഫെഡറേഷനാൽ രൂപീകൃതമായ എഫ്.പി.ഒ യുടെ പ്രൊഡക്ഷൻ യൂണിറ്റിലും വയലാ കർഷക ദള ഫെഡറേഷൻ്റെ മൂല്യ വർദ്ധിത സംരംഭത്തിലും വെള്ളിയാമറ്റത്ത് കർഷക ദളത്തിൻ്റെ ആഭിമുഖ്യത്തിലുള്ള സംസ്‌കരണ കേന്ദ്രത്തിലും ആയിരകണക്കിന് കിലോ കാർഷിക വിളകളുടെ പ്രാഥമിക സംസ്കരണത്തിനുള്ള സംവിധാനം ഉറപ്പുവരുത്താൻ നിലവിൽ സാധിക്കുന്നുണ്ട്.




.പാലാ അടിസ്ഥാനപരമായി കർഷക രൂപതയാണ്. ആയതു കൊണ്ട് കൃഷി നമ്മുടെ തൊഴിലും സംസ്‌കാരവുമാണ്. നമ്മുടെ പുതുതലമുറ കൃഷിയിൽ നിന്ന് അകലുന്നതും വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പോകുന്നതുമായ ഒരു സാഹചര്യമാണുള്ളത്. വീടുകളിൽ നിന്നും മാതാപിതാക്കളും താൽക്കാലികമായോ സ്‌ഥിരമായോ പ്രവാസി ജീവിതത്തിന് നിർബന്ധിതരാകുന്നു, സാഹചര്യത്തിൽ ഒട്ടേറെ വീടുകൾ അടഞ്ഞുകിടക്കുകയും കൃഷിയിടങ്ങൾകാടുകളായി മാറുകയും ചെയ്തേക്കാം ഇപ്രകാരം കൃഷിയിടങ്ങൾ പാഴായി കിടക്കാതെ സംഘകൃഷി സാധ്യതകൾ വളർത്തിയെടുക്കാനും വിഷരഹിതമായ കൃഷിയും മായം കലരാത്ത ഉൽപ്പന്നങ്ങളുമുണ്ടാക്കി പ്രവാസി സമൂഹത്തിന് എത്തിക്കുന്നതിനും നമുക്ക് സാധിക്കണം. വിവിധ മേഖലകളിൽ നിന്ന് റിട്ടയർ ചെയ്‌തവരും പരിചയസമ്പന്നരുമായ ഒട്ടേറ വിദഗ്‌ധരുടെ ഇടമാണ് പാലാ എന്നാൽ ഇവരുടെ മാനവവിഭവശേഷി ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നില്ല.

വികാരി ജനറാൾ മോൺ വേത്താനത്ത് സെബാസ്റ്റ്യനച്ചന്റെ മാർഗ്ഗനിർദേശങ്ങളോടെ പി.എസ്.ഡബ്ലിയു.എസ്‌ ൻ്റെ ഡയറക്‌ടറായ ബഹു കിഴക്കേൽ തോമസച്ചനാണ് രൂപതയുടെ കർഷക മുന്നേറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബഹു താഴത്തുവരിക്കയിൽ ജോസഫച്ചനും ബഹു. ഇടത്തിനാൽ ഫ്രാൻസീസച്ചനും അസി. ഡയറക്ടർമാരായി പ്രവർത്തിക്കുന്നു. .

ജൂലൈ 14 ന് തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഫാക്ടറിയുടെ ഔപചാരികമായ ഉദ്ഘാടനം നടക്കുക. ഉദ്ഘാടന സമ്മേളന രൂപതയുടെ പ്ലാറ്റിനം ജൂബിലി ഓർമ്മപ്പെടുത്തിക്കൊണ്ട് 75 വയസ്സായ 75 മാതൃകാ കർഷകരെ ആദരിക്കുന്നതാണ്. പ്രസ്‌തുത ഉദ്ഘാടന സമ്മേളനത്തിൽ രൂപതാ പാസ്റ്ററൽ കൗൺസിലംഗങ്ങൾ, വിവിധ സംഘടനകളുടെ രൂപതാ ഭാരവാഹികൾ. എല്ലാ ഇടവക പള്ളികളിൽ നിന്നും ബഹു.വികാരിയച്ചൻമാരുടെ നേതൃത്വത്തിൽ കൈക്കാരൻമാർ, യോഗ പ്രതിനിധികൾ, കുടുംബകൂട്ടായ്‌മാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments