Latest News
Loading...

മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അംഗങ്ങളുടെ 40-ാമത് പൊതുയോഗവും കുടുംബസംഗമവും




മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസ്സോസിയേഷൻ്റെ 40-ാമത് വാർഷിക പൊതുയോ ഗവും കുടുംബ സംഗമവും 20.07.2025 ഞായറാഴ്‌ച 3.00 p.m ന് പാലാ ചെത്തിമറ്റത്തുള്ള റോട്ടറി ക്ലബിൽ വച്ച് നടക്കും. അസ്സോസിയേഷൻ പ്രസിഡന്റ്റ് ശ്രീ. സോജൻ തറപ്പേൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ RDF പ്രസിഡന്റ് ശ്രീ. ജോർജ് വാലി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും ശ്രീ. ബിജു തോമസ് (IRDF ട്രഷ റർ) മുഖ്യ പ്രഭാഷണം നടത്തുന്നതും, കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് ശ്രീ. സിനോൾ തോമസ് ആശംസകൾ അർപ്പിക്കുന്നതുമാണ്.

ശ്രീ. എം.ഒ ദേവസ്യാ മറ്റത്തിലിൻ്റെ സ്‌മരണാർത്ഥം ദേവസ്യാച്ചൻ മറ്റത്തിൽ ഏർപ്പെടു ത്തിയ എസ്.എസ്.എൽ.സി. പ്ലസ് ടു(കേരള, സി.ബി.എസ്.സി., ഐ.സി.എസ്.സി) ഇവയ്ക്ക് ഓരോന്നിലും കൂടുതൽ മാർക്ക് ലഭിച്ച റബ്ബർ വ്യാപാരികളുടെ കുട്ടികൾക്കുള്ള അവാർഡു കൾ പൊതുയോഗത്തിൽ വച്ച് നൽകുന്നതാണ്.






.1983 -ൽ റബ്ബർ ബോർഡ് ലൈസൻസ് ഉള്ളവർക്ക് 10,000/- രൂപ ബാങ്ക് ഗ്രാരൻ്റി റബ്ബർ ബോർഡിൽ കൊടുക്കണമെന്ന തീരുമാനം ഡീലർമാരിൽ അടിച്ചേൽപ്പിക്കാൻ തീരുമാനി ച്ചപ്പോൾ പാലായിലെ പ്രമുഖ വ്യാപാരികൾ കുരിശുപള്ളിക്കവലയിലുള്ള കൈത്തിങ്കര കുഞ്ഞേട്ടന്റെ കടയിൽ, 1983 ഡിസംബർ 1-ാം തീയതി കൂടുകയും ടി തീരുമാനത്തിനെ തിരെ പ്രതിക്ഷേധിക്കുവാൻ അഡ്‌കോ കമ്മറ്റി രൂപീകരിക്കുകയും ചെയ്‌തു. തുടർന്ന് മീന ച്ചിൽ താലൂക്കിലെ എല്ലാ വ്യാപാരികളെയും ഉൾപ്പെടുത്തി റബ്ബർ വ്യാപാരികളുടെ ഉന്നമ നത്തിനായി ഡിസംബർ 7-ാം തീയതി മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽവച്ച് ഒരു മീറ്റിംഗ് വിളിക്കുകയും അവിടെവച്ച് ഓഡിറ്റോറിയത്തിൽ വെച്ച് ഒരു മീറ്റിംഗ് വിളിക്കുകയും അവി ടെവച്ച് മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസ്സോസിയേഷൻ എന്ന സംഘടന രൂപീക രിക്കുകയും ചെയ്‌തു.


.തുടർന്ന് ഈ സംഘടന വ്യാപാരികൾക്കെതിരായി റബ്ബർ ബോർഡ് തലത്തിലും Sales Tax, Income Tax തലത്തിലും ഉണ്ടായ തെറ്റായ തീരുമാനങ്ങൾ എല്ലാം പിൻവലിക്കു വാൻ സാധിച്ചിട്ടുണ്ട്. (eg. 1987 ലെ Turn over Tax, റബ്ബർ ബോർഡിന്റേയും Salex Tax ന്റെയും അമിതമായ കടപരിശോധനകൾ)

ഈ സംഘടനയുടെ കാലാകാലങ്ങിലുള്ള പ്രവർത്തന മികവുകൊണ്ട് സംഘടനയ്ക്ക് ഒരു ആസ്ഥാന മന്ദിരം ഉണ്ടാക്കുവാനും അംഗങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടു വാനും പരിഹരിക്കുവാനും സാധിച്ചിട്ടുണ്ട്.

പ്രസിഡൻ്റ് സോജൻ തറപ്പേൽ, സെക്രട്ടറി സുരിൻ പൂവത്തുങ്കൽ, ട്രഷറർ ജോസുകുട്ടി പൂവേലിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments