Latest News
Loading...

കേന്ദ്രമന്ത്രി ജോർജ് കുര്യനും അടുത്തകാലത്ത് ബിജെപി യിൽ ചേർന്ന ക്രിസ്ത്യൻ നേതാക്കളും രാജിവെക്കണം. പ്രഫ. ലോപ്പസ് മാത്യു.



യാതൊരു നീതീകരണവും, നിയമവുമില്ലാതെ കന്യാസ്ത്രീകൾ ആയ സി. പ്രീതി മേരിയെയും, സി.വന്ദന ഫ്രാൻസിസിനെയും അറസ്റ്റ് ചെയ്തു തുറിങ്കിൽ അടച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി മന്ത്രിസഭയിലെ അംഗം ജോർജ് കുര്യനും അടുത്തകാലത്ത് ബിജെപിയിൽ ചേർന്ന് ക്രിസ്ത്യൻ നേതാക്കളും ബിജെപിയിൽ നിന്നും രാജിവെക്കണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റും, എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.

 കത്തോലിക്ക വിശ്വാസികളായ ഒരാൾക്കും ഇനി ആ പാർട്ടിയിൽ നിൽക്കാൻ പറ്റുകയില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.  കന്യകാ സ്ത്രീകൾക്ക് സഭാ വസ്ത്രം അണിഞ്ഞ് യാത്ര ചെയ്യുവാൻ സാധിക്കാത്ത പശ്ചാത്തലം ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ട്. 



2011ൽ സി.വത്സ ജോണി നെ വെട്ടിക്കൊന്നതും മധ്യപ്രദേശിൽ അടുത്തകാലത്ത് വൈദികരെ ക്രൂരമായി മർദ്ദിച്ചതും ഉൾപ്പെടെ 2014 മുതൽ ഇങ്ങോട്ട് എത്ര സംഭവങ്ങളാണ് ന്യൂനപക്ഷങ്ങൾക്കെതിരെ ഉണ്ടായിട്ടുള്ളത്. മണിപ്പൂരിൽ അരങ്ങേറുന്ന കൂട്ടക്കൊലയിൽ 247 പേരാണ് മരിച്ചിട്ടുള്ളത് 893 പള്ളികൾ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തകർക്കപ്പെട്ടിട്ടുണ്ട്. ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും പച്ചയ്ക്ക് കത്തിച്ചതും, സ്റ്റാൻസ്വാമിയെ പട്ടിണിക്കിട്ട് കൊന്നതും മറന്നു പോകാൻ പാടില്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 3000 ത്തോളം ക്രിസ്ത്യൻ സ്ഥാപനങ്ങളാണ് തകർക്കപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുള്ളത്. 



ബജരംഗദളും, ഹിന്ദു ജാഗരമഞ്ചും, ഹനുമാൻ സേനയും എല്ലാം ആർഎസ്എസിന്റെയും ബിജെപിയുടെയും പോഷക സംഘടനകൾ ആണ്. അവയിലൂടെ പ്രവർത്തിക്കുന്നത് തികഞ്ഞ ക്രിസ്ത്യൻ വിരോധവും ന്യൂനപക്ഷ വിരോധവും ആണ്. അത് വിചാരധാരയിൽ എടുത്തു പറഞ്ഞിട്ടുള്ള മുസ്ലിം, ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ, അവരെ ഉന്മൂലനം ചെയ്യാനുള്ള താത്വക തീരുമാനത്തിന്റെ പ്രായോഗിക നടപ്പിലാക്കൽ ആണ്. ഇത് മനസ്സിലാക്കാൻ ബിജെപിയിലുള്ള ക്രിസ്ത്യൻ ലീഡേഴ്സ് തയ്യാറാകണമെന്ന് ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments