കേന്ദ്ര ന്യൂനപക്ഷ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ, പിഎം-വികാസ് (പ്രധാനമന്ത്രി വിരാസത് കാ സംവർധൻ) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നൈപുണ്യപരിശീലനവും വനിത സംരംഭകത്വ വികസനപദ്ധതിക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) കോട്ടയത്തിൽ ഔപചാരിക തുടക്കം കുറിച്ചു.
പദ്ധതിയുടെ ഭാഗമായി, ന്യൂനപക്ഷകാര്യ മന്ത്രാലയവും IIIT കോട്ടയവും തമ്മിൽ ധാരണാപത്രം (MoU ഒപ്പുവെച്ചു. മന്ത്രാലയത്തിനു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. അങ്കൂർ യാദവ്, IIIT കോട്ടയത്തിനു വേണ്ടി രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ MoU-യിൽ ഒപ്പുവെച്ചു.
.തുടർന്നുള്ള ചടങ്ങിൽ മിനിസ്റ്റർ ശ്രീ ജോർജ് കുരിയൻ MoU IIITK ഡയറക്ടർ പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണയ്ക്ക് കൈമാറി.
മന്ത്രാലയത്തെ ചീഫ് സെക്രട്ടറിയായ ഡോ. ചന്ദ്രശേഖർ കുമാർ IAS, അലോട്ട്മെന്റ് ലെറ്റർ IIITK റജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻക്ക് കൈമാറി.
ഈ പദ്ധതി ആദ്യഘട്ടം വിജയകരമായി നടപ്പാക്കിയശേഷം, ഭാവിയിൽ മറ്റ് മേഖലയിലേക്കും പദ്ധതി വിപുലീകരിക്കപ്പെടും.
IIIT കോട്ടയം പിഎം-വികാസ് പദ്ധതിക്ക് ചുമതല ലഭിച്ച രാജ്യത്തെ മൂന്നാമത്തെ സ്ഥാപനവും, ഹയർ എഡ്യൂക്കേഷൻ മേഖലയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥാപനവുമാണ്.
.പദ്ധതിയുടെ ഭാഗമായി 150 യുവാക്കൾക്ക് Internet of Things (IoT) എന്ന ഉന്നത തൊഴിൽ സാധ്യതയുള്ള മേഖലയിൽ പരിശീലനം ലഭിക്കും. 300 വനിതകൾക്കായി നേതൃത്വ-സംരംഭകത്വ പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനക്കാലവേതനം (Stipend) ലഭിക്കും.
പരിശീലനത്തിനു ശേഷം തൊഴിലവസരങ്ങളും സ്വയംതൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് വ്യവസായ സഹകരണങ്ങൾ ഉറപ്പുനൽകും.
ചടങ്ങ് IIITK റജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണന്റെ സ്വാഗത പ്രസംഗത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണ, ഡയറക്ടർ (നിറ്റ് കാലിക്കറ്റ്), IIITK യുടെ ദൗത്യം അവതരിപ്പിച്ചു. ഡോ. ചന്ദ്രശേഖർ കുമാർ IAS, സെക്രട്ടറി, ന്യൂനപക്ഷകാര്യ മന്ത്രാലയം, പദ്ധതിയുടെ ദൂരദർശിത്വം വിശദമാക്കി.
ശ്രീ ജോർജ് കുര്യൻ മുഖ്യപ്രഭാഷണത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയും, പൂർണ്ണമായി പദ്ധതിയിൽ ഏർപ്പെടാൻ ആഹ്വാനം ചെയ്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments