കടനാട് പഞ്ചായത്തിലെ അനധികൃത പന്നിഫാമിനെതിരെ ബി ജെ പി നടത്തിയ സമരം വിജയം കണ്ടു. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് അനധികൃതമായി നടത്തിയ പന്നി ഫാം പൂട്ടുവാന്‍ പാലാ RDO കടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ബി ജെ പി നടത്തിയ നിരന്തരമായ സമരത്തിനൊടുവില്‍ ആണ് ഈ ഉത്തരവ്. നൂറോളം കുടുംബങ്ങളാണ് 80 ഓളം പന്നിയെ വളര്‍ത്തിയിരുന്ന ഈ ഫാം മൂലം ദുരിതത്തിലായത്.
പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പറെയും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനങ്ങള്‍ സമീപിച്ചെങ്കിലും അവരെല്ലാം കൈമലര്‍ത്തി കാണിച്ചപ്പോള്‍ അവര്‍ക്ക് തുണയായി ബിജെപി എത്തി. ബി ജെ പി ഈ മാസം പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും അടക്കം നിരന്തരം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നിയമം നടപ്പിലാക്കി. നടപടിയെടുക്കാന്‍ പഞ്ചായത്തിന് കഴിയുമായിട്ടും ഈ വിഷയത്തില്‍ RDO ഉത്തരവ് വരേണ്ടി വന്നു എന്നത് ഒത്തുകളി രാഷ്ട്രീയത്തിന്റെയും ദുര്‍ഭരണത്തിന്റെയും വ്യക്തമായ തെളിവാണ് എന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments