Latest News
Loading...

പി.സി ജോർജിനെതിരെ കേസെടുക്കാൻ നിർദ്ദേശം



തൊടുപുഴയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മുൻ എംഎൽഎ പിസി ജോർജിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചു. തൊടുപുഴ പോലീസിനാണ് കോടതി നിർദ്ദേശം നൽകിയത്. അടിയന്തരാവസ്ഥയുടെ വാർഷിക പരിപാടിയിലാണ് പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. ഇന്ത്യ എന്നത് ബ്രിട്ടിഷുകാർ നൽകിയ പേരാണെന്നും അതു തിരുത്തി ഭാരതാംബ എന്നാക്കണമെന്നുമാണ് ബിജെപി നേതാവ് പി.സി.ജോർജ് പറഞ്ഞത്. 




.എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 50-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നശിപ്പിച്ചതിൽ ഒന്നാം പ്രതി ജവാഹർലാൽ നെഹ്റുവാണെന്നും കമ്യൂണിസ്‌റ്റ് പാർട്ടി ഒരിക്കലും അടിയന്തരാവസ്‌ഥയെ എതിർക്കാൻ ധൈര്യം കാണിച്ചില്ലെന്നും ജോർജ് വിമർശിച്ചിരുന്നു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments