പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പ്രശസ്തമായ യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (YIP)- ശാസ്ത്രപഥം 7.0-ൽ ജില്ലാതല വിജയികളായി മാറി. ഗൗമി രാജീവ്, ലയ അൽഫോൺസ ജോജോ, ഹന്ന മരിയ മൈക്കൽ എന്നിവരടങ്ങുന്ന ഒരു ടീമും അലോണ ബാബു, അലീന സജിമോൻ, ഡെൽന സിബി എന്നിവരടങ്ങുന്ന മറ്റൊരു ടീമുമാണ് അഭിമാന നേട്ടം കൈവരിച്ചത്. 50,000 രൂപയുടെ സമ്മാന നേട്ടത്തിനാണ് ഇരു ടീമുകളും അർഹമായിരിക്കുന്നത്.
.യുവതലമുറയിൽ സർഗ്ഗാത്മകതയും പ്രശ്‌നപരിഹാര കഴിവുകളും വളർത്തിയെടുക്കുന്നതിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K- DISC) രൂപകൽപ്പന ചെയ്‌ത സംരംഭമാണ് വൈഐപി (യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം). സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്ന നൂതന ആശയങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്നു. ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് വിദഗ്ധരിൽ നിന്നുള്ള മാർഗനിർദേശവും സാമ്പത്തിക പിന്തുണയും ഈ പദ്ധതി നൽകുന്നു. ജില്ലാതല വിജയികൾക്ക് സംസ്ഥാന, ദേശീയ തലങ്ങളിൽ മത്സരിക്കുവാനും ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ അവരുടെ ആശയങ്ങളും ഉല്പന്നങ്ങളും പ്രദർശിപ്പിക്കുവാനുമുള്ള അവസരങ്ങൾ പദ്ധതി പ്രദാനം ചെയ്യുന്നു.
.വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു, വൈ ഐ പി സ്കൂൾ കോർഡിനേറ്റർ ഡോ. കുക്കു തോമസ്, മറ്റ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments