Latest News
Loading...

ലീഡർഷിപ്പ് ട്രെയിനിങ്ങും കമ്മ്യൂണിക്കേഷൻ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമും



 പാലാ സെന്റ് തോമസ് ഓട്ടോണോമസ് കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലനം, ആശയവിനിമയ ശേഷി പരിശീലനം,  സംഘബോധം വളർത്തൽ  (team building) എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. JCI മുൻ നാഷണൽ വൈസ് പ്രസിഡന്റും ട്രെയിനറും എഴുത്തുകാരനും അധ്യാപകനും പ്രചോദനാത്മക പ്രഭാഷകനുമായ ഡോ. നിജോയ് പി. ജോസ് വിദ്യാർഥികൾക്ക് പരിശീലനം നൽകി. 


.മത്സരങ്ങളിലൂടെയും ഒന്നിച്ചും ഒറ്റയ്ക്കുമുള്ള വ്യത്യസ്ത പ്രോഗ്രാമുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും മുന്നേറിയ പരിശീലന പരിപാടി വിദ്യാർത്ഥികൾക്ക് പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകളും അനുഭവങ്ങളും അവസരങ്ങളും സമ്മാനിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ പരിശീലന പരിപാടിക്ക് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രിൻസി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവർ നേതൃത്വം നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments