ഇസ്റ്റായും, ChatGPT യും, റീൽസും , Meta യും അരങ്ങു വാഴുന്ന കാലത്ത് കുട്ടികളെ ചേർത്തു നിർത്തി സൗഹൃദ ബന്ധത്തിൽ മുന്നോട്ട് പോകേണ്ടത് അവരുടെ ഭാവിക്കും നാടിൻ്റെ നന്മയ്ക്കും അനിവാര്യമാണെന്ന് ജോസ് കെ. മാണി എം.പി.
പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പി. ടി. എ. ജനറൽ ബോഡി, ജോസ് കെ. മാണി എം.പി. അനുവദിച്ച സ്മാർട്ട് ലാബ്, ലാപ്ടോപ്പുകൾ, എന്നിവയുടെ ഉദ്ഘാടനവും, ദേശീയ കായിക താരങ്ങളെ അനുമോദിക്കൽ, 'ലഹരിക്കെതിരെ എൻ്റെ കൈയ്യൊപ്പ്' എന്നിവയും ഇതോടൊപ്പം നടത്തപ്പെട്ടു.
സ്കൂൾ മാനേജർ വെരി. റവ. ഡോ. ജോസ് കാക്കല്ലിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ. ജോസ് കെ മാണി എം. പി. ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡൻ്റ് ശ്രീ. വി. എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ദേശീയ തലത്തിൽ സെൻ്റ്. തോമസ് സ്കൂളിൻ്റെ യശസ്സുയർത്തിയ ബാഡ്മിൻ്റൺ നാഷണൽ ലെവൽ 36-ാം റാങ്ക് ജേതാവ് ചെയ്സ് സിജോ, നെറ്റ് ബോൾ വെങ്കല മെഡൽ ജേതാവ് നിഷാൽ ഷിജോ , മറ്റ് കായിക താരങ്ങളായ ശ്രീഹരി ആർ നായർ, അനൽ കെ സുനിൽ, ആൽബി ബൈജു,പുനർ മൂല്യനിർണ്ണയത്തിലൂടെ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ എറിൻ ബിജു എന്നിവരെ അനുമോദിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ. മാത്യു, ഹെഡ്മാസ്റ്റർ റവ.ഫാ. റെജി തെങ്ങുംപള്ളിൽ എന്നിവർ പ്രസംഗിച്ചു. യുവതലമുറയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്തുന്നതിൻ്റെ ഭാഗമായി മാതാപിതാക്കളുടെ പങ്കാളിത്തത്തോടെ 'ലഹരിക്കെതിരെ എൻ്റെ കൈയ്യൊപ്പ്' പരിപാടിയും വിജയകരമായി നടത്തപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments